വായനാദിനാഘോഷം

വായനാദിനാഘോഷം – 19/6/2020
സെൻ്റ്. ആൽബർട്സ് കോളേജിലെ മലയാള വിഭാഗത്തിൻ്റെയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനദിനാഘോഷം കോളേജ് ലൈബ്രറിയിൽ വെച്ച് നടന്നു.ഫാ.ജോളി ജോൺ ഓടത്തിങ്കൽ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ. നെൽസൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സ്ഥാപകൻ ശ്രീ.പി.എൻ.പണിക്കരെ അനുസ്മരിച്ചു കൊണ്ട് മലയാള വിഭാഗം മേധാവി ശ്രീ.അഗസ്റ്റിൻ കെ.ജെ. സംസാരിച്ചു. തുടർന്ന് ലൈബ്രേറിയൻ്റെ നേതൃത്വത്തിൽ വായനദിന ക്വിസ് മത്സരവും നടന്നു.ശ്രീമതി.പ്രീതി ഫ്രാൻസിസിൻ്റെ കവിതാലാപനവും വായനാദിനത്തിന് മാറ്റ് കൂട്ടി. അധ്യാപകരും അനധ്യാപകരും സദസ്യരായിരുന്ന യോഗത്തിൽ ശ്രീമതി. മേരി ജെയിൻ ജോസ് സ്വാഗതവും ഡോ.സി. മോളിക്കുട്ടി തോമസ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *